Ultimate magazine theme for WordPress.

കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാരും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്നും തുടരും

0

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാരും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്നും തുടരും. ബുധനാഴ്ച നടന്ന മന്ത്രിതല ചർച്ച ധാരണയാകാതെ പിരിഞ്ഞതോടെയാണ് രണ്ടാം ദിനത്തിലേക്ക് ചർച്ച കടക്കുന്നത്.

 

- Advertisement -

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് മന്ത്രി ആന്റണി രാജുവിന്റെയും ശിവൻകുട്ടിയുടെയും നേതൃത്വത്തിലാണ് ചർച്ച. ശമ്പളം അഞ്ചാം തീയതിക്ക് മുൻപായി നൽകണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മൂന്ന് യൂണിയനുകൾ വ്യക്തമാക്കിയിരുന്നു.

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ല എന്ന നിലപാടും യൂണിയനുകൾ ആവർത്തിക്കുന്നു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം ഡ്യൂട്ടികൾ സിംഗിൾ ഡ്യൂട്ടിയാക്കി മാറ്റണമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ 1961 ലെ മോട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് പ്രകാരമുള്ള 8 മണിക്കൂർ സിംഗിൾ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന നിലപാടിലാണ് യൂണിയനുകൾ.

പ്രശ്നം പരിഹരിക്കാൻ അധിക ഡ്യൂട്ടിക്ക് ബത്ത അനുവദിക്കുന്ന തരത്തിലേക്ക് നീങ്ങണമോ എന്ന കാര്യത്തിലടക്കം ഇന്ന് തീരുമാനമാകും. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള കാര്യങ്ങൾ മാനേജ്‌മെന്റും തൊഴിലാളികളും അംഗീകരിക്കേണ്ടി വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.