Ultimate magazine theme for WordPress.

നിയമഭേദഗതി; രാഷ്ട്രീയപ്പാർട്ടി ഭാരവാഹികളെയും നേതാക്കളെയും ലോകായുക്തയ്ക്ക് തൊടാനാവില്ല

0

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം നിയന്ത്രിക്കുന്നതിനുപിന്നാലെ അതിന്റെ അന്വേഷണപരിധിയിൽനിന്ന് രാഷ്ട്രീയപ്പാർട്ടി ഭാരവാഹികളെയും നേതാക്കളെയും ഒഴിവാക്കുന്നു. നിയമസഭ പരിഗണിക്കുന്ന ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഇതുസംബന്ധിച്ച ഭേദഗതി സബ്ജക്ട് കമ്മിറ്റി ഉൾപ്പെടുത്തി.1999-ലെ ലോകായുക്തനിയമത്തിന്റെ ഏഴാംവകുപ്പിലാണ് അന്വേഷണപരിധിയിലുള്ള പൊതുസേവകർ ആരൊക്കെയാണെന്ന് വ്യക്തമാക്കുന്നത്. ഇതിൽ ഒന്നാം ഉപവിഭാഗത്തിൽ അഞ്ചാമതായാണ് രാഷ്ട്രീയപ്പാർട്ടികളുടെ സംസ്ഥാനഭാരവാഹികളെയും ഉൾപ്പെടുത്തിയത്. ഇവരുടെ ഏതു പ്രവൃത്തികളെക്കുറിച്ചും അല്ലെങ്കിൽ ഇവരുടെ അംഗീകാരത്തോടെയുള്ള നടപടികളെക്കുറിച്ചും പരാതി കിട്ടിയാൽ ലോകായുക്തയ്ക്ക് അന്വേഷിച്ച് റിപ്പോർട്ട് നൽകാം.ലോകായുക്തയുടെ അധികാരംനിയന്ത്രിക്കുന്ന ഓർഡിനൻസ് വന്നപ്പോഴും അതു ബില്ലായി നിയമസഭയിൽ വന്നപ്പോഴും ഈ വ്യവസ്ഥ ഒഴിവാക്കിയിരുന്നില്ല. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ്ഖാനും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് ഈ വ്യവസ്ഥയും പുനപ്പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ കാര്യത്തിലെന്നപോലെ രാഷ്ട്രീയപ്പാർട്ടി നേതാക്കളെ സംബന്ധിച്ച ലോകായുക്ത റിപ്പോർട്ടിലും നടപടിയെടുക്കേണ്ടത് (കംപീറ്റന്റ് അതോറിറ്റി) ഗവർണറായിരുന്നു.മുഖ്യമന്ത്രിയുടെ കാര്യത്തിൽ നടപടി തീരുമാനിക്കുന്നതിൽനിന്ന് ഗവർണറെ ഒഴിവാക്കി നിയമസഭയ്ക്ക് അധികാരം നൽകി ബില്ലിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഗവർണർ-സർക്കാർബന്ധം അങ്ങേയറ്റം വഷളാണിപ്പോൾ. ഭാവിയിലും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവാം. അതിനാൽ, പാർട്ടിനേതാക്കളുടെ കാര്യത്തിൽ ഗവർണർക്കുപകരം ഇതിന് ആരെ ചുമതലപ്പെടുത്തുമെന്ന ചർച്ച സർക്കാർതലത്തിൽ നടന്നു. പിന്നെ ചെയ്യാവുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനെ ചുമതല ഏൽപ്പിക്കലാണ്. എന്നാൽ, ഭരണഘടനാസ്ഥാപനമായ കമ്മിഷനെ ഇതിനായി സമീപിക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലുണ്ടായി. അതോടെയാണ് പാർട്ടിഭാരവാഹികൾക്കെതിരേ ലോകായുക്തയുടെ അന്വേഷണംതന്നെ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. ലോകായുക്തയെ സംബന്ധിച്ച കേന്ദ്രത്തിന്റെ മാതൃകാനിയമത്തിലും പാർട്ടിഭാരവാഹികൾ ഉൾപ്പെടുന്നില്ല. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും വിയോജിപ്പ്‌ രേഖപ്പെടുത്തി. കമ്മിറ്റി നിർദേശിച്ച ഭേദഗതികളോടെയുള്ള ബിൽ 30-ന് സഭ വകുപ്പുതിരിച്ച് ചർച്ചചെയ്ത് പാസാക്കും.

- Advertisement -

Leave A Reply

Your email address will not be published.