Ultimate magazine theme for WordPress.

ഇന്നും നാളെയും എല്ലാ ജില്ലകളിലും കനത്ത മഴ; ജാഗ്രതാ നിര്‍ദേശം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എല്ലാ ജില്ലകളിലും കനത്ത മഴയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാവിലെ പത്തിനു പുറപ്പെടുവിച്ച ബുള്ളറ്റിന്‍ പ്രകാരം എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

 

- Advertisement -

ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. നാളെ ലക്ഷദ്വീപില്‍ ഉള്‍പ്പെടെ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പ്. മറ്റന്നാള്‍ മലപ്പുറം, വയനാട് ജില്ലകളില്‍ ഒഴികെ മഞ്ഞു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

എറണാകുളത്ത് ‘മിന്നല്‍ പ്രളയം’

മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ മുങ്ങി കൊച്ചി. അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളിമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡുകളില്‍ വാഹനങ്ങളടക്കം കുടുങ്ങിക്കിടക്കുകയാണ്.

എം ജി റോഡ്, കലൂര്‍, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സ്ഥിതിയാണ്.

അതേസമയം കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പുണിത്തുറയില്‍ അത്തച്ചമയ ആഘോഷങ്ങളെത്തുടര്‍ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയെത്തുടര്‍ന്ന് അത്തച്ചമയഘോഷയാത്രയും ആശങ്കയിലാണ്.

- Advertisement -

Leave A Reply

Your email address will not be published.