കാസര്‍കോട്: മാന്യയില്‍ പുലര്‍ച്ചെയുണ്ടായ മിന്നല്‍ച്ചുഴലിയില്‍ വന്‍ നാശനഷ്ടം. അഞ്ച് വീടുകള്‍ തകര്‍ന്നു. ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി. വ്യാപകമായ കൃഷിനാശവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.ബദിയടുക്ക പഞ്ചായത്തിലെ 14, 17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. രാത്രി മുതല്‍ മഴ നിര്‍ത്താതെ പെയ്തതായും ഗ്രാമവാസികള്‍ പറയുന്നു. ശക്തമായ കാറ്റില്‍ ഒരുവീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആദ്യമായാണ് ഇത്തരത്തിലൊരു ചുഴലിക്കാറ്റ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
- Advertisement -