Ultimate magazine theme for WordPress.

റേഞ്ച് 315 കിലോമീറ്റര്‍ ,ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയോടെ ടിയാഗോയുടെ ഇവി

0

മുംബൈ: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയോടെ, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് കാര്‍ വിപണിയിലെത്തി. ടിയാഗോയുടെ ഇവി പതിപ്പിന് 8.40 ലക്ഷം മുതല്‍ 11.79 ലക്ഷം രൂപ വരെയാണ് വില. ആദ്യത്തെ പതിനായിരം ബുക്കിംഗുകള്‍ക്കാണ് ഈ വിലയ്ക്ക് വാഹനം ലഭിക്കുക.

ഒക്ടോബര്‍ 10ന് ബുക്കിങ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാക്കുക.  24kWH ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്.

- Advertisement -

3.3 kW എസി, 7.2 kW എസി എന്നിങ്ങനെ രണ്ടു ചാര്‍ജിങ് ഓപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 kWഎസി ചാര്‍ജിങ് ഓപ്ഷന്‍ മാത്രമേ ലഭിക്കൂ. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്.

ടാറ്റയുടെ സിപ്രോണ്‍ ടെക്‌നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 5.7 സെക്കന്‍ഡ് മാത്രം മതി.  24kW ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച് 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നല്‍കുന്നത്.

പ്രോജക്ടര്‍ ഓട്ടോ ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ് വൈപ്പേഴ്‌സ്, ഡ്യുവല്‍ ടോണ്‍ റൂഫ്, ഇലക്ട്രിക് ടെയില്‍ഗേറ്റ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഓട്ടോമാറ്റിക് ക്ലെയിമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങളും വാഹനത്തില്‍ ലഭ്യമാണ്.

- Advertisement -

Leave A Reply

Your email address will not be published.