കൊച്ചി: കോതമംഗലം പൈമറ്റത്ത് സ്‌കൂള്‍ വിട്ടുവന്ന 10 വയസുകാരന്‍ തളര്‍ന്ന് വീണ് മരിച്ചു. പുത്തന്‍പുരക്കല്‍ അജയന്റെ മകന്‍ അഭിജിത്താണ് മരിച്ചത്. പൈമറ്റം ജിയുപിഎസ് നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച വൈകീട്ട് ആണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടി തളര്‍ന്നുവീഴുകയായിരുന്നു. കുളി കഴിഞ്ഞെത്തിയ അഭിജിത്ത് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരികയും ചെയ്തു. തളര്‍ന്നുവീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
- Advertisement -