മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ഥ രാജ്യസ്‌നേഹിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. ഇന്ത്യയുടെ സ്വതന്ത്രവിദേശനയത്തെ പുട്ടിന്‍ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയും റഷ്യയും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയില്‍ നടന്ന വാല്‍ഡൈ ക്ലബ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുട്ടിന്‍.
‘മോദിയുടെ നേതൃത്വത്തില്‍ നിരവധി കാര്യങ്ങള്‍ ഇന്ത്യയില്‍ ചെയ്യുന്നുണ്ട്. യഥാര്‍ഥ ദേശസ്‌നേഹിയാണ് മോദി. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ ആശയം സാമ്പത്തികമായും ധാര്‍മികമായും കാര്യമുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം”. ഭാവി ഇന്ത്യയുടേതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം. റഷ്യന്‍ ഭാഷയില്‍ നടത്തിയ പ്രസംഗത്തില്‍ പുട്ടിന്‍ പറഞ്ഞു.
- Advertisement -
‘ബ്രിട്ടിഷ് കോളനിയില്‍നിന്ന് ആധുനിക രാജ്യമായി മാറിയ ഇന്ത്യയുടെ വളര്‍ച്ച അതിഗംഭീരമാണ്. 150 കോടിയോളം വരുന്ന ഇന്ത്യയുടെ ജനസംഖ്യയും പ്രത്യക്ഷമായ വികസനങ്ങളുടെ ഫലവും എല്ലാവരുടെയും ആദരവ് രാജ്യത്തിനു നേടിക്കൊടുക്കുന്നു. ഇരുരാജ്യങ്ങളും ദശകങ്ങളായി അടുത്ത സഖ്യകക്ഷികളാണ്. ഞങ്ങളുടെ ഇടയില്‍ ബുദ്ധിമുട്ടേറിയ പ്രശ്‌നങ്ങള്‍ വന്നിട്ടല്ല. പരസ്പരം താങ്ങാകുകയും ചെയ്തിട്ടുണ്ട്. അതാണ് ഇപ്പോഴും നടക്കുന്നതെന്ന് പുട്ടിന്‍ പറഞ്ഞു.
ആഗോള മേധാവിത്വത്തിനായി പാശ്ചാത്യ ലോകം ‘വൃത്തികെട്ട കളികള്‍’ കളിക്കുകയാണെന്ന് പുട്ടിന്‍ ആരോപിച്ചു. ”അധികം വൈകാതെ പുതിയ അധികാരകേന്ദ്രങ്ങള്‍ വരും. പൊതു ഭാവിയെക്കുറിച്ച് തുല്യതയോടെ പാശ്ചാത്യ ലോകത്തിന് അവരോടു സംസാരിക്കേണ്ടിവരും. സ്വന്തം ചെയ്തികളുടെ ഫലം അനുഭവിക്കുന്നതില്‍നിന്ന് യുഎസും സഖ്യകക്ഷികളും രക്ഷപ്പെടില്ല. അവരുണ്ടാക്കിയ പ്രശ്‌നങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ അവര്‍ക്കു കഴിയില്ല. പൊതുവായ ലക്ഷ്യങ്ങള്‍കൊണ്ടുമാത്രമേ ലോകത്തെ ഏകീകരിക്കാനും അതുവഴി വെല്ലുവിളികളെ നേരിടാനും കഴിയുകയുള്ളുവെന്നും പുട്ടിന്‍ പറഞ്ഞു.
- Advertisement -