അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മോര്‍ബി പാലം തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരിക്കും സന്ദര്‍ശനം. അപകടത്തില്‍ പരിക്കേറ്റവരെയും മോദി സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ നാളത്തെ സംസ്ഥാനത്തെ മറ്റ് പരിപാടികള്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് മോര്‍ബി തൂക്കുപാലം തകര്‍ന്ന് വീണത്. 76 കുട്ടികള്‍ ഉള്‍പ്പടെ അപകടത്തില്‍ 141 പേര്‍ മരിച്ചിരുന്നു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
- Advertisement -
ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. ഇതോടെ അമിതഭാരം താങ്ങാനാകാതെ തൂക്കുപാലം തകരുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച തൂക്കുപാലം അറ്റകുറ്റപ്പണിക്കുശേഷം ഒക്ടോബര്‍ 26-നാണ് തുറന്നുകൊടുത്തത്.
- Advertisement -