ന്യൂഡല്‍ഹി: കന്നുകാലികള്‍ ട്രെയിനില്‍ ഇടിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ട് റെയില്‍വേ ട്രാക്കിന്റെ ഇരുവശത്തും മതില്‍ പണിയുമെന്ന് റെയില്‍വേ. ഇതിനു റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കിയതായി മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
അടുത്ത അഞ്ചോ ആറോ മാസം കൊണ്ട് മതില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കന്നുകാലികള്‍ ട്രെയിനില്‍ ഇടിക്കുന്നതു തടയാനാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി വ്യക്തമാക്കി.
- Advertisement -
അടുത്തിടെ കന്നുകാലികള്‍ ട്രെയിനില്‍ ഇടിച്ച ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം അവസാനം മുംബൈ സെന്‍ട്രല്‍ ഡിവിഷനിലെ അതുലില്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കന്നുകാലി ഇടിച്ച് യാത്ര തടസ്സപ്പെട്ടു. ഒക്ടോബര്‍ ഏഴിനും സമാനമായ സംഭവം ഉണ്ടായി.
- Advertisement -