അഗര്‍ത്തല: ത്രിപുര നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒന്നിച്ചു നേരിടുന്ന സിപിഎമ്മും കോണ്‍ഗ്രസും ഇന്ന് അഗര്‍ത്തലയില്‍ സംയുക്ത റാലി നടത്തും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനാണ് റാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ്ബര്‍മാനും പറഞ്ഞു.
അഗര്‍ത്തലയിലെ സാംസ്‌കാരിക കേന്ദ്രമായ രബീന്ദ്ര ഭവനുമുന്നില്‍ നടക്കുന്ന റാലിയില്‍ ദേശീയ പതാകയ്ക്ക് മാത്രമായിരിക്കും സ്ഥാനം. ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള സഖ്യം താഴെത്തട്ടില്‍ എത്ര സ്വീകാര്യമായിരിക്കും എന്നതിന്റെ സൂചന കൂടിയായിരിക്കും റാലി.