കണ്ണൂര്‍; കണ്ണൂർ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ സമരത്തിലേക്ക്. നാളെ മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുക. ബോണസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത തൊഴിലാളി യൂണിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുക. പലതവണ ചര്‍ച്ച നടത്തിയിട്ടും ബോണസ് നല്‍കാത്ത സാഹചര്യത്തിലാണ് സമരം. ബോണസ് അനുവദിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
- Advertisement -