കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ്. കോടതി ഉത്തരവ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ദീര്‍ഘദൂര റൂട്ടുകളില്‍ പെര്‍മിറ്റുകള്‍ ഉള്ള സ്വകാര്യ ബസുകള്‍ക്ക് തല്‍ക്കാലം തുടരാമെന്നും കോടതി വ്യക്തമാക്കി.
- Advertisement -