Ultimate magazine theme for WordPress.

പൊതുഇടത്തില്‍ എവിടെ മാലിന്യം കണ്ടാലും ഉടന്‍ ചിത്രമെടുത്ത് അറിയിക്കാം; സംവിധാനം ഒരുക്കി സര്‍ക്കാര്‍, വിശദാംശങ്ങള്‍

0

തിരുവനന്തപുരം:  പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉടന്‍ തന്നെ പരാതി നല്‍കാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി.

https://warroom.lsgkerala.gov.in/garbage  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ഫോമാണ് തുറന്നുവരിക. ഇതില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയുവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

- Advertisement -

ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, മാലിന്യം തള്ളിയ സ്ഥലം, മാലിന്യം തള്ളിയ സ്ഥലത്തിന്റെ ചിത്രം അപ്ലോഡ് ചെയ്യാനുള്ള സംവിധാനം എന്നിവയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ, പരാതി ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നവിധമാണ് ക്രമീകരണം.

- Advertisement -

Leave A Reply

Your email address will not be published.