റിയാദ്: സൗദി അറേബ്യയില്‍ തീപിടിത്തത്തില്‍ മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്നാട് സ്വദേശികളുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 നാണ് സംഭവം. റിയാദ് ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്ത് അഗ്‌നിബാധയുണ്ടായെന്നാണ് വിവരം.പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
- Advertisement -