നെയ്യാറ്റിൻകര: പെരുമ്പഴുതൂർ വടകോട് പരപ്പിൻതല ശ്രീ തമ്പുരാൻ ദേവി ക്ഷേത്രത്തിൽ കാലഭൈരവ ഭൈരവി മഹായജ്ഞം തുടങ്ങി. മഹായജ്ഞം കെ . ആൻസലൻ എം.എൽ.എ .ഉദ്ഘാടനം നിർവഹിച്ചു .നരഭോജികളായ കാലഘട്ടത്തിൽ നിന്ന് ആധുനിക മനുഷ്യന്റെ മാറ്റം വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാന ത്തിന്റെയും ശക്തമായ ഇടപെടലുകളിലൂടെയാണ് രൂപപ്പെട്ടത്.മനുഷ്യ മനസ്സിൻറെ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നതിന് വിശ്വാസം വലിയ ഘടകമായിട്ടുണ്ടെന്നും, മറ്റുള്ളവരെക്കൂടി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോഴാണ് ഈശ്വരചൈതന്യം ഓരോരുത്തരിലും അനുഭവയോഗ്യമാകുന്നത്.
അതിന് ഇത്തരത്തിലുള്ള യജ്ഞങ്ങളും , വിശ്വാസങ്ങളും ആചാരങ്ങളും എക്കാലത്തും വലിയ സംഭാവനകളാണ് സമൂഹത്തിന് നൽകിയിട്ടുള്ളതെന്ന് കെ. ആൻസലൻ പറഞ്ഞു .ബ്രഹ്മശ്രീ കൂട്ടപ്പന വാസുദേവൻ രാജ്കുമാർ പോറ്റി അധ്യക്ഷനായി.ചെങ്കൽ രാജശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. യജ്ഞാചാര്യൻ ബ്രഹ്മശ്രീ ശശികുമാര ശർമ്മ,ക്ഷേത്ര പ്രസിഡൻറ് ബിജു .കെ, സെക്രട്ടറി ഗോപകുമാർ .ആർ,ഡോ . നാരായണ റാവു,രക്ഷാധികാരി മോഹനൻ നായർ , കോ-ഓർഡിനേറ്റർ പ്രവീൺ നെല്ലിമൂട് ,കോയിക്കൽ സൂരജ് ,
ട്രഷറർ വിനോദ് .എസ് എന്നിവർ സംസാരിച്ചു.
- Advertisement -