Ultimate magazine theme for WordPress.

കൊട്ടാരക്കര ആശുപത്രിയിലെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേരിടും; വീണാ ജോര്‍ജ്

0

തിരുവനന്തപുരം:ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയുടെ പേര് കൊട്ടാരക്കര ആശുപത്രിയിലെ പുതിയ ബ്ലോക്കിന്  നല്‍കാന്‍ തീരുമാനം. വന്ദനയോടുളള ആദരസൂചകമായാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ  കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. പൊലീസുകാരടക്കം കുത്തേറ്റ 5 പേർ ചികിത്സയിലാണ്.

- Advertisement -

ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ് സന്ദീപിനെ  കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു

- Advertisement -

Leave A Reply

Your email address will not be published.