Ultimate magazine theme for WordPress.

ന്യൂനമര്‍ദം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

തെക്ക്-കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസം ജാര്‍ഖണ്ഡിനും  തെക്കന്‍ ബീഹാറിനും മുകളിലൂടെ നീങ്ങാന്‍ സാധ്യത. കച്ചിന് മുകളില്‍  ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴയ്ക്കും സാധ്യതയെന്ന മുന്നറിയിപ്പ്.

- Advertisement -

Leave A Reply

Your email address will not be published.