Ultimate magazine theme for WordPress.

പിങ്ക് പോലീസിൻറെ പരസ്യ വിചാരണ; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

0

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടി.

പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമത്തിൻറെ പരിധിയിൽ വരുന്ന കുറ്റകൃത്യമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് റിപ്പോർട്ട് തേടിയത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

 

- Advertisement -

Leave A Reply

Your email address will not be published.