Ultimate magazine theme for WordPress.

കോടനാട് എസ്റ്റേറ്റ് കൊലപാതകം; അന്വേഷണത്തിന് പുതിയ സംഘം

0

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസ് അന്വേഷണത്തിന് പുതിയ സംഘം. അഡീഷണൽ ഡിഎസ്പി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തുടരന്വേഷണം ഉടൻ ആരംഭിക്കുമെന്ന് നീലഗിരി എസ്പി പറഞ്ഞു. കൊടനാട് എസ്റ്റേറ്റിൽ ജയലളിതയുടെ മരണശേഷം കാവൽക്കാരൻ കൊല്ലപ്പെട്ടതിലും തുടർന്നുണ്ടായ ദുരൂഹ മരണങ്ങളിലും ഗൂഢാലോചനയുണ്ടെന്നും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു.

കേസിലെ പുനരന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് എഐഎഡിഎംകെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രം സമർപ്പിച്ചാലും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അന്വേഷണം നടത്താമെന്ന് ജസ്റ്റിസ് എം നിർമൽ കുമാർ വിധിയിൽ പറഞ്ഞു. 2017 ഏപ്രിലിലാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ കവർച്ചാ സംഘം അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയത്. നാല് വർഷങ്ങൾക്ക് ശേഷം മുഖ്യപ്രതി കാറപകടത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളിൽ ഡിഎംകെ സർക്കാർ പുനരന്വേഷണം പ്രഖ്യാപിച്ചതോടെ കലങ്ങി മറിയുകയാണ് തമിഴ്നാട് രാഷ്ട്രീയം.

- Advertisement -

കേസിലെ രണ്ടാം പ്രതി തൃശൂർ സ്വദേശി സയനെ നീലഗിരി എസ്പി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയിൽ തന്റെ പേരുമുണ്ടെന്ന സൂചന കിട്ടിയതോടെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പ്രതിഷേധവുമായിറങ്ങി. പ്രതിയുടെ രഹസ്യമൊഴിയിൽ പ്രതിപക്ഷ നേതാക്കളുടെ പേര് ചേർത്ത് പകപോക്കുകയാണ് ഡിഎംകെയെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.

 

- Advertisement -

Leave A Reply

Your email address will not be published.