Ultimate magazine theme for WordPress.

കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ ഇളവ്; പണം മുടക്കി എടുക്കുന്നവർക്ക് 28 ദിവസത്തിനു ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി

0

കൊച്ചി: കൊവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ ഇളവ് നൽകി ഹൈക്കോടതി. പണം മുടക്കി രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്ക് ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് സ്വകരിക്കാമെന്ന് ഹൈക്കോടതി. കിറ്റെകസ് കമ്പനി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ 28 ദിവസത്തെ ഇടവേളയക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നും ഇതനുസരിച്ച് കൊവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ സ്വീകരിക്കുന്നവർക്ക് ഇളവ് ബാധകമല്ലെന്നും ഹൈക്കോടതി പറഞ്ഞു. വിദേശത്തേയക്ക് പോകുന്നവർക്ക് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് നൽകുന്ന സാഹചര്യത്തിൽ പണം മുടക്ക് വാക്സിൻ എടുന്ന താൽപര്യമുളളവർക്ക് 84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. കൊവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്ത് നാലാഴ്ചയ്ക്കു ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം സർക്കാർ സൗജന്യമായി നൽകുന്ന വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്ക് ഈ ഇളവ് ബാധമകല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

- Advertisement -

നേരത്തെ ഹരജിയിൽ വാദം നടക്കുന്നതിനിടയിൽ വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ 84 ദിവസത്തെ ഇടവേള നിശ്ചയിക്കാൻ കാരണമെന്താണെന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിരുന്നു. ഫലപ്രാപ്തിയടിസ്ഥാനത്തിലാണോ അതോ വാക്സിൻ ക്ഷാമത്തെ തുടർന്നാണോയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. വിദഗ്ദ സമിതിയുടെ ശുപാർശ പ്രകാരമാണ് ഇടവേള നിശ്ചയിച്ചിരിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിദേശത്തേയക്ക് പോകുന്നവർക്ക് 84 ദിവസത്തിനു മുമ്ബ് രണ്ടാം ഡോസ് സ്വീകരിക്കാൻ അനുമതയുണ്ടല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതും വിദഗ്ദ സമിതിയുടെ നിർദ്ദേശ പ്രകാരമാണെന്നായിരുന്നു സർക്കാർ മറുപടി. ഇതെല്ലാം വിലയിരുത്തിയാണ് കോടതി ഇപ്പോൾ രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.