Ultimate magazine theme for WordPress.

പ്രപഞ്ചരഹസ്യങ്ങൾ കൈയെത്തും ദൂരെ; 2 വർഷത്തിനിടെ 9,000ത്തിൽ അധികം തവണ ചന്ദ്രയാൻ-2 ചന്ദ്രനെ വലയം ചെയ്തതായി ഐഎസ്ആർഒ

0

ബെംഗളൂരു: ഇൻഡ്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ വാഹനമായ ‘ചന്ദ്രയാൻ-2’ ദൗത്യത്തിലെ പേടകമായ ഓർബിറ്റർ 2 വർഷത്തിനിടെ 9,000ത്തിൽ അധികം തവണ ചന്ദ്രനെ വലയം ചെയ്തതായി ഐ എസ് ആർ ഒ. പകർത്തിയ ദൃശ്യങ്ങളും ശേഖരിച്ച വിവരങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് മുതൽക്കൂട്ടാകുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

ഓർബിറ്ററിലെ 8 പര്യവേക്ഷണ ഉപകരണങ്ങളും ഇപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യമായ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു. പര്യവേക്ഷണം 2 വർഷം പൂർത്തിയായതിന്റെ ഭാഗമായി നടത്തിയ ചാന്ദ്ര ശാസ്ത്ര ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 100 കിലോമീറ്റർ അടുത്തുവരെ ഭ്രമണം ചെയ്ത ഓർബിറ്ററിൽനിന്നും ചന്ദ്രന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ ഉൾപെടെ ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു.

- Advertisement -

ഓർബിറ്ററിലെ പര്യവേക്ഷണ ഉപകരണങ്ങളിലൂടെ ലഭിച്ച ശാസ്ത്ര കണ്ടെത്തലുകളും വിവരങ്ങളും ചടങ്ങിൽ ഐ എസ് ആർ ഒ ചെയർമാനും ബഹിരാകാശ സെക്രടറിയുമായ ഡോ. കെ ശിവൻ പുറത്തുവിട്ടു. ചന്ദ്രയാൻ-2 ദൗത്യത്തിൽനിന്നും കൂടുതൽ ശാസ്ത്രീയമായ വിശകലനവും കണ്ടെത്തലുകളും ഉണ്ടാകുന്നതിനാണ് ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പഠിക്കുന്നവർക്കുമായി ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019 ജൂലൈ 22നാണ് ജി എസ് എൽ വി മാർക് 3 റോകെറ്റിൽ ശ്രീഹരികോട്ടയിൽനിന്നും ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്. തുടർന്ന് 2019 ആഗസ്റ്റ് 20ന് ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചു.

- Advertisement -

Leave A Reply

Your email address will not be published.