Ultimate magazine theme for WordPress.

നിപ ഭീതി ഒഴിയുന്നുവെന്ന് സൂചന; സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവായി

0

നിപ ഭീതി ഒഴിയുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിൽ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവായി. നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 4995 വീടുകളിൽ സർവേ നടത്തി. 27536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ടു. 44 പേർക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പരിശോധിച്ച 47 ൽ 46 ഉം നെഗറ്റീവായി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ 68 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേർക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്.കോഴിക്കോട് താലൂക്കിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ വാക്‌സീനേഷൻ പുനരാരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

- Advertisement -

നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. വിദേശത്ത് നിന്ന് ആൻറി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കുമെന്നും ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രി സഭാ യോഗം നിർദ്ദേശം നൽകി.

- Advertisement -

Leave A Reply

Your email address will not be published.