Ultimate magazine theme for WordPress.

വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രകടനം പരിശോധിക്കാൻ പാർട്ടി; സിപിഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

0

തിരുവനന്തപുരം: സിപിഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്നത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സമ്മേളനങ്ങൾ സംബന്ധിച്ച ഷെഡ്യൂൾ ചർച്ച ചെയ്യും. സിപിഐക്ക് കീഴിലെ വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രകടനം പരിശോധിക്കുന്നതിനൊപ്പം പാർട്ടിക്ക് അനുവദിച്ച ബോർഡ് കോർപ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും തീരുമാനമെടുക്കും.

ജനയുഗത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതിൽ ശിവരാമൻ നൽകിയ മറുപടി ചർച്ച ചെയ്യും. പരസ്യ വിമർശനത്തിൽ ശിവരാമനെതിരെ നടപടിയുണ്ടാകുമോ എന്നതും നിർണായകമാണ്. ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു സിപിഐ നേതാവ് കെ കെ ശിവരാമൻറെ ആരോപണം.

- Advertisement -

ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ പത്രങ്ങൾ ഗുരുദർശനങ്ങളെക്കുറിച്ച് ലേഖനങ്ങൾ എഴുതിയപ്പോൾ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമൻറെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്‌മെൻറും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമൻ പോസ്റ്റിൽ വിമർശിച്ചിരുന്നു. നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിൽ യോഗം ചേരും.

- Advertisement -

Leave A Reply

Your email address will not be published.