കരുപ്പൂർ കൊലപാതകം; പ്രതി സൂര്യഗായത്രിയെ 32 തവണ കുത്തി, മടങ്ങാൻ നേരം ശരീരം അനങ്ങി,വീണ്ടും കുത്തി
തിരുവനന്തപുരം: ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളിൽ തുടർച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. കൊലപാതകം ആസൂത്രണം ചെയ്തതെന്നു പ്രതി പൊലീസിനു മൊഴി നൽകി.
സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണു കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തിയത്. 32 തവണ കുത്തി. മരണം ഉറപ്പിച്ചു മടങ്ങാൻ നേരം ശരീരം അനങ്ങിയപ്പോൾ വീണ്ടും ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു.
- Advertisement -
ഓഗസ്റ്റ് 30ന് ആയിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടിൽ വച്ച് അരുൺ കുത്തിപരുക്കേൽപ്പിച്ചത്.
- Advertisement -