മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നതാരാണ്, ആ പേരൊന്നു വായിക്കുമ്പോൾ നിങ്ങൾക്ക് മനസിലാകും; പാലാ ബിഷപ്പിനെ പിന്തുണച്ച് പി സി ജോർജ്
കോട്ടയം: ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ അനുകൂലിച്ച് ജനപക്ഷം നേതാവ് പി.സി. ജോർജ്. അദ്ദേഹം വളരെ സത്യസന്തമായി ഒരു അഭിപ്രായം പറഞ്ഞു, അതിനെ അനുകൂലിക്കുന്നു. ഞാൻ നേരത്തെതന്നെ ഇത് പറഞ്ഞതാണ്. അന്ന് എല്ലാരും മുതുകത്ത് കേറീല്ലേ, ഇപ്പൊ തെളിഞ്ഞില്ലേ എന്നും ജോർജ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവെന്ന നിലയിൽ പാലാരൂപതയുടെ അഭിവന്ദ്യ പിതാവ് തന്നെ ലേഖനം ഇറക്കിയിരിക്കുകയാണ്. ഒരു സത്യം പറയുന്നു, സത്യം എന്തെന്ന് തെളിഞ്ഞില്ലെ. ഒരു പിതാവൊന്നും ഒരിക്കലും കളളം പറയില്ല. എത്രയോ കുടുംബങ്ങളാണ് തകർന്നത്. ചെറുപ്പക്കാരെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുക. നിങ്ങൾ പത്രം വായിക്ക്, ഈ മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നതാരാണ്. ആ പേരൊന്നു വായിക്കുമ്പോൾ നിങ്ങൾക്ക് മനസിലാകും. ഇതിലൊക്കെ പലരുടേയും ബുദ്ധിപൂർവ്വമായ ആലോചനയുടെ തെളിവാണതെന്നും ജോർജ് പറഞ്ഞു.
- Advertisement -
കളളനോട്ടു പിടിക്കുന്നു, വിമാനത്താവളത്തിൽ സ്വർണം കൊണ്ടുവരുന്നു. ആരാണ് പ്രതികൾ. ഇതെല്ലാം സംഘടിതമായൊരു നീക്കമാണ്. ഇത് മനസിലാക്കാതെ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തരുത്. സമുദായത്തിലെ ചില തീവ്രവാദികൾ നടത്തുന്ന വിവരക്കേടാണിത്. ആ വിവരക്കേടിനെ ധൈര്യമായി എതിർക്കാനും വിമർശിക്കാനും തയ്യാറാകണം. എനിക്ക് തന്നെയറിയാം എത്ര പെൺകുട്ടികൾ പോയിട്ടുണ്ടെന്നതിനെപ്പറ്റി. ഇവിടെ ഹിന്ദു കുട്ടികളും ക്രിസ്ത്യൻ പെൺകുട്ടികളും മാത്രമേ പോകുന്നുളളു. ബാക്കി പെൺകുട്ടികൾ പോകാത്തതെന്താ അത് അപ്പൊ അറിയണ്ടെ, മനപ്പൂർവ്വം കൊണ്ടുപോയി നശിപ്പിക്കുകയല്ലെന്നും ജോർജ് അഭിപ്രായപ്പെട്ടു.
- Advertisement -