Ultimate magazine theme for WordPress.

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുളള ആത്മഹത്യ; 500 പേജുളള കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും

0

കൊല്ലം: വിസ്മയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് കൊല്ലം റൂറൽ എസ്.പി കെ.ബി രവി. എന്നാൽ ആത്മഹത്യ ചെയ്തത് നിരന്തരമായ സ്ത്രീധന പീഡനത്തെ തുടർന്നാണെന്നും വ്യക്തമായെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങൾ വിശദമായി തെളിവുകളോടെ ആത്മഹത്യാ വിരുദ്ധ ദിനമായ ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്നും അക്കാര്യത്തിൽ സന്തോഷമുണ്ടെന്നും റൂറൽ എസ്.പി അറിയിച്ചു.

- Advertisement -

കേസിൽ 102 സാക്ഷികളും, 56 തൊണ്ടിമുതവും, 92 റെക്കാഡുകളുമുണ്ട്. ഡിജിറ്റൽ തെളിവുകളും നന്നായി തിരിച്ചെടുത്തു. 500 പേജുളള കുറ്റപത്രം കുറ്റമറ്റതാണെന്നും റൂറൽ എസ്.പി വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.