ട്രാവൽ വ്‌ലോഗേഴ്‌സായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു
കണ്ണൂർ: ട്രാവൽ വ്‌ലോഗേഴ്‌സായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു. ഇ ബുൾജെറ്റ് കെ എൽ 73 ബി 777 ട്രാവലർ/ക്യാംപർ വാഹനത്തിന്റെ ആർസിയാണ് മോട്ടോർ വാഹന വകുപ്പ് മരവിപ്പിച്ചത്. മോട്ടോർ വാഹന ചട്ട ലംഘനങ്ങളുടെ പേരിൽ ആഗസ്ത് ഏഴിന് കണ്ണൂർ എൻഫോഴ്‌സ്മെന്റ് ആർടിഒ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.
രജിസ്റ്റേർഡ് ഉടമക്ക് നൽകിയ നോട്ടിസിൽ മറുപടി തൃപ്തികരമല്ലാത്തതിനാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആറുമാസത്തേക്ക് മരവിപ്പിച്ചതായി ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു.
- Advertisement -
വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ആഗസ്ത് 10 ന് എബിനും ലിബിനും കണ്ണൂർ ആർടിഒ ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ടൗൺ പോലിസ് അറസ്റ്റ് ചെയ്ത ഇരുവരും ഒരു ദിവസം ജയിലിൽ കഴിയേണ്ടി വരികയും ചെയ്തിരുന്നു.
- Advertisement -