Ultimate magazine theme for WordPress.

സംസ്ഥാനത്ത് കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും; ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി

0

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുകൾ വരുത്തി സംസ്ഥാന സർക്കാർ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിൽ ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും.

ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവിൽ ഓരോ മേഖലകളിലും നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്. ആയിരം പേർ ജനസംഖ്യ ഉള്ള സ്ഥലങ്ങളിൽ 7 പേർക്ക് രോഗം വന്നാൽ നിയന്ത്രണങ്ങൾ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാൽ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോൾ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.