പാലാ ബിഷപ്പിന് പിന്തുണ; ലൗ ജിഹാദും ലഹരി ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ്
ഇരിങ്ങാലക്കുട: പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് വെളിപ്പെടുത്തലിൽ മുസ്ലിം സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ സംസ്ഥാനത്ത് ലൗ ജിഹാദും ലഹരി ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ രംഗത്ത്. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതൽ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു. പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് പ്രസ്താവന വലിയ വിവാദമാകുകയും ചർച്ചയാകയും ചെയ്തിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതൽ രൂപതകൾ രംഗത്ത് എത്തിയത്. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതൽ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പോളി കണ്ണൂക്കാടൻ വ്യക്തമാക്കി.
അതേസമയം പാലാ ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത് വരികയാണ് മുസ്ലിം സംഘടനകൾ. പ്രസ്താവന വർഗീയ ദ്രുവീകരണം ലക്ഷ്യമിട്ടെന്നാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ ആരോപണം. ബിജെപി സർക്കാരിന്റെ ആനുകൂല്യങ്ങളിൽ കണ്ണുവച്ചാണ് ബിഷപ്പിന്റെ നീക്കം. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോർഡിനേഷൻ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
- Advertisement -
പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇത് മറികടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. മുസ്ലിം തീവ്രവാദസംഘടനകൾ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയതോടെ പ്രതിരോധവുമായി കെസിവൈഎം ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പിന്നിൽ ക്രൈസ്തവ സംഘടനകൾ ഒന്നടങ്കം അണിനിക്കുമെന്നും അവർ വ്യക്തമാക്കി.
- Advertisement -