മയക്കുമരുന്നിന് മതത്തിന്റെ നിറം നൽകരുത്: പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പ് ബഹുമാന്യനായ പണ്ഡിതനാണെന്നും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാർക്കോട്ടിക് ജിഹാദ് എന്നത് ആദ്യമായാണ് കേൾക്കുന്നത്. മയക്കുമരുന്നിന് മതത്തിന്റെ നിറം നൽകരുതെന്നും മയക്കുമരുന്ന് പ്രശ്നം ഒരു സമുദായ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പാലാ ബിഷപ്പിന് മറുപടിയായി പറഞ്ഞു.
- Advertisement -
ഈ വിഷയം സമൂഹത്തെയാകെ ബാധിക്കുന്ന ഒന്നാണ്. ഇങ്ങനെ പറയാനുള്ള സാഹചര്യം എന്തെന്ന് അറിയില്ല. സ്ഥാനത്തിരിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Advertisement -