Ultimate magazine theme for WordPress.

ഒന്നരക്കോടിയുടെ ബസ്, വൈഫൈ സൗകര്യം; നവീന സൗകര്യങ്ങളൊരുക്കി യാത്രകൾ രാജകീയമാക്കാനൊരുങ്ങി കെഎസ്ആർടിസി

0

തിരുവനന്തപുരം: യാത്രകൾ രാജകീയമാക്കാൻ നവീന സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി. വാഹന നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന് 44.64 കോടി ഉപയോഗിച്ച് ആധുനികവും സൗകര്യപ്രദവുമായ 100 ബസുകൾ പുറത്തിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിരിയ്ക്കുകയാണ്.

ആദ്യ ബസ് നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ പുറത്തിറക്കാനാണ് ശ്രമിയ്ക്കുന്നതെങ്കിലും 2022 ഫെബ്രുവരിയോടെയായിരിക്കും മുഴുവൻ ബസുകളും പുറത്തിറങ്ങുക എന്നാണ് കരുതുന്നത്. ആധുനിക ശ്രേണിയിലുള്ളതും വളരെയേറെ സൗകര്യപ്രദവുമായ 8 സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എസി തുടങ്ങിയവയിലെ ആധുനിക ബി.എസ് സിക്സ് ബസുകളാണ് ഗടഞഠഇ പുറത്തിറക്കുന്നത്. തമിഴ്നാടിന് 140, കർണ്ണാടകയ്ക്ക് 82 എന്നിങ്ങനെ സ്ലീപ്പർ ബസുകളാണുള്ളത്. ഇതോടെ കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായെന്ന പോരായ്മ മാറിക്കിട്ടുമെന്നും ദീർഘ ദൂര യാത്രക്കാരെ കൂടുതൽ ആകർഷിയ്ക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -

ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രകളാണ് പുതിയ ബസുകൾ നൽകുക. മൊബൈൽ ചാർജിങ്ങ് പോയിന്റ്,കൂടുതൽ ലഗേജ് സ്പേസ്, വൈഫൈ തുടങ്ങിയ സൗകര്യങ്ങളും ബസ്സിലുണ്ടാവും.

നാല് തവണ വിളിച്ച ടെൻഡറിൽ ബസ്സൊന്നിന് 1.385 കോടി എന്ന നിരക്കിൽ ആകെ 11.08 കോടി ഉപയോഗിച്ചാണ് വോൾവോ കമ്പനിയിൽ നിന്ന് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. സെമി സ്ലീപ്പർ വിഭാഗത്തിൽ ലെയ്ലന്റ് 47.12 ലക്ഷവും, ഭാരത് ബെൻസ് 58.29 ലക്ഷവും കോട്ടായി സമർപ്പിച്ചു. അതിൽ കുറഞ്ഞ തുക കോട്ട് ചെയ്ത അശോക് ലെയ്ലന്റിൽ നിന്ന് ബസൊന്നിന് 47.12 ലക്ഷം രൂപ എന്ന നിരക്കിൽ 9.42 കോടി രൂപയ്ക്ക് 20 എസി സീറ്റർ ബസുകളും വാങ്ങും. എയർ സസ്പെൻഷൻ നോൺ എസി വിഭാഗത്തിൽ ലെയ്ലന്റ് 33.79 ലക്ഷവും, ടാറ്റ 37.35 ക്ഷവും കോട്ട് നൽകിയതിൽ നിന്ന് ലെയ്ലന്റ് കരാർ ഉറപ്പിച്ചു. 24.32 കോടി രൂപയ്ക്ക് 72 ബസ്സുകളാണ് ഇങ്ങനെ വാങ്ങുന്നത്.

നിലവിൽ വോൾലോ, സ്‌കാനിയ, സൂപ്പർ ഡിലക്സ്, എക്സപ്രെസ്സ് ബസ്സുകളാണ് കെഎസ്ആർടിസി ദീർഘ ദൂര സർവീസുകൾക്കായി ഉപയോഗിയ്ക്കുന്നത്.

 

- Advertisement -

Leave A Reply

Your email address will not be published.