Ultimate magazine theme for WordPress.

രാജ്യത്ത് 24 മണിക്കൂറിനിടെ 28,591 പേർക്ക് കൊവിഡ്; 338 മരണം

0

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,591 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 38,848 പേർ ഇന്ന് രോഗമുക്തരായി.

338 കൊവിഡ് മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 4,42,655 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,36,921 ആണ്.

- Advertisement -

3,24,13,345 പേരാണ് ഇതുവരെ രോഗമുക്തരായത്. അതേസമയം, ഇന്നലെ കേരളത്തിൽ മാത്രം 20,487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

- Advertisement -

Leave A Reply

Your email address will not be published.