Ultimate magazine theme for WordPress.

വീട്ടമ്മയുടെ വസ്ത്രങ്ങൾ 50 അടി താഴ്ചയുള്ള ജലാശയത്തിലെന്ന് പ്രതി; കണ്ടെത്തിയത് പാറക്കെട്ടിൽനിന്ന്

0

അടിമാലി: വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ റിമാൻഡിലായ പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യറിനെ (48) കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇയാളുടെ വീട്ടിലെ അടുക്കളയിൽ മൃതദേഹം കുഴിച്ചു മൂടുന്നതിനു മുൻപ് ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ നീക്കം ചെയ്തിരുന്നു. ഇത് തിരച്ചിലിൽ കണ്ടെത്തി. കഴിഞ്ഞ 11ന് ആണ് ബിനോയി, കാമാക്ഷി താമഠത്തിൽ സിന്ധുവിനെ കൊലപ്പെടുത്തി അടുപ്പിനു താഴെ കുഴിച്ചു മൂടിയത്.

പൊന്മുടി ജലാശയത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയിരുന്നത്.ഇതെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇന്നലെ ഉച്ചവരെ ജലാശയത്തിനു സമീപം തിരച്ചിൽ നടത്തിയത്. എന്നാൽ വസ്ത്രങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളുടെ വീടിനു സമീപമുള്ള പാറക്കെട്ടിനിടയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചതായി ബോധ്യപ്പെട്ടത്.

- Advertisement -

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ അരി സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ വസ്ത്രങ്ങൾ കണ്ടെത്തുകയായിരുന്നു. വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്ഐമാരായ സജി എൻ.പോൾ, സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. 15ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

പൊന്മുടി ജലാശയത്തിൽ സിന്ധുവിന്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ചെന്നാണ് പ്രതി ബിനോയി സേവ്യർ പൊലീസിനു മൊഴി നൽകിയത്. ഇതു വിശ്വാസത്തിൽ എടുത്ത അന്വേഷണ സംഘം ഇന്നലെ ഇയാളുമായി തെളിവെടുപ്പിന് ജലാശയത്തിൽ എത്തി.

എന്നാൽ 50 അടിയോളം ആഴമുള്ള ജലാശയമാണിത്. മുൻപു തന്നെ ജലാശയത്തെ സംബന്ധിച്ചു വ്യക്തത ഉണ്ടായിരുന്ന പ്രതിക്ക് ഇവിടെ മുങ്ങി വസ്ത്രങ്ങൾ കണ്ടെത്തുക എളുപ്പമല്ലെന്ന് ബോധ്യമായിരുന്നു. ഇതോടെ പ്രദേശത്തെ പ്രധാന നീന്തൽ വിദഗ്ധൻ കൊമ്‌ബൊടിഞ്ഞാൽ കൊച്ചച്ചേരി റോയിയുടെ നേതൃത്വത്തിലുള്ള സംഘത്തെ തിരച്ചിലിനായി പൊലീസ് ഒപ്പം കൂട്ടി.

തുടർന്ന് വെള്ളത്തിൽ മുങ്ങിയും പാതള കരണ്ടിക്കു സമാനമായ സാമഗ്രികൾ ഉപയോഗിച്ചും ഇവർ നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. ഇതോടെ ഇവിടെ വസ്ത്രങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ബോധ്യമായി. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് വസ്ത്രങ്ങൾ വീടിനു സമീപം ഒളിപ്പിച്ച വിവരം പ്രതി സമ്മതിച്ചത്.

ഇവിടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണു പാറക്കെട്ടിന് ഇടയിൽ ഒളിപ്പിച്ച നിലയിൽ വസ്ത്രങ്ങൾ കണ്ടെത്തിയത്. വസ്ത്രങ്ങളുടെ പല ഭാഗങ്ങളും കത്തിയ നിലയിൽ ആയിരുന്നു. ഇതോടെ സിന്ധുവിനെ തീ കൊളുത്തി കൊലപ്പെടുത്തുന്നതിനുള്ള നീക്കം ഇയാൾ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.