സിലബസ് വിവാദം; ഗോൾവാൾക്കറും സവർക്കറും ഉൾപ്പെടുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ എംപി വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സവർക്കറും ഗോൾവാൾക്കറും ജീവിച്ചിരുന്ന കാലത്ത് എന്താണ് സംഭവിച്ചത്.
അവർ എപ്പോഴാണ് പുസ്തകം എഴുതിയത് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് തരൂർ വ്യക്തമാക്കി. എന്താണ് അവരുടെ വിശ്വാസം എന്നത് മനസിലാക്കി വിമർശനാത്മകമായി പുസ്തകത്തെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Advertisement -