Ultimate magazine theme for WordPress.

കേരള ടൂറിസം ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് നടൻ മോഹൻലാൽ പുറത്തിറക്കി

0

കേരള ടൂറിസത്തെ വിരൽത്തുമ്ബിലെത്തിച്ച് ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മൊബൈൽ ആപ്പ് നടൻ മോഹൻലാൽ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനും സാധിക്കും.

അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ടൂറിസം ആകർഷണങ്ങളെയും ഇടങ്ങളെയും കുറിച്ച് എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാനും ‘കഥ സൃഷ്ടിക്കുക’ എന്ന ഓപ്ഷനിലൂടെ സന്ദർശകന് അവസരം ലഭിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

- Advertisement -

ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളും അതിൻറെ ഭാഗമായുള്ള ഗ്രാമീണ ജീവിതാനുഭവങ്ങളും ആപ്പിൽ ഉണ്ടായിരിക്കും. ആറ് മാസത്തിനുള്ളിൽ കൂടുതൽ നൂതനമായ സവിശേഷതകളോടെ ആപ് കൂടുതൽ നവീകരിക്കും. അടുത്ത ഘട്ടത്തിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി ശബ്ദസഹായിയുടെ സാധ്യത ഉപയോഗിച്ച് അന്വേഷണം നടത്താൻ കഴിയുന്ന രീതി ഉൾപ്പെടുത്തും. കേരളത്തിൽ യാത്ര ചെയ്യുന്നവർക്ക് തൊട്ടടുത്തുള്ള വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്‌ലറ്റുകൾ ആപ്പിലൂടെ കണ്ടെത്താനാകും.

റെസ്റ്റോറൻറുകളുടെയും പ്രാദേശിക രുചികളുടെയും മാപ്പിംഗ് ആപ്പിലെ മറ്റൊരു സവിശേഷതയാണ്. ഇതിലൂടെ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള രുചിവൈവിധ്യങ്ങൾ കണ്ടെത്താം. ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വിരൽത്തുമ്ബിൽ എത്തുമെന്നതിനൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇതുവരെ അറിയപ്പെടാത്ത ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ലഭിക്കുമെന്നതാണ് ആപ്പിൻറെ പ്രധാന സവിശേഷതയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദൈവത്തിൻറെ സ്വന്തം നാട്ടിലെ ആകർഷകമായ വിനോദസഞ്ചാര ഇടങ്ങൾ അനുഭവമാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ആപ്പ് വലിയ അനുഗ്രഹമായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.