യുപിയിൽ ഇപ്പോൾ സ്ത്രീകളും കുട്ടികളും പോത്തും കാളയും എല്ലാം സുരക്ഷിതരെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: യുപി യിൽ എല്ലായിടത്തും ഇപ്പോൾ സ്ത്രീകളും പോത്തുകളും കാളകളുമെല്ലാം സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. താൻ അധികാരത്തിൽ വരുന്നതിന് മുമ്ബ് യുപിയിൽ സ്ത്രീകളും പോത്തുകളും കാളകളുമൊന്നും സുരക്ഷിതരായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ലഖ്നൗവിൽ പാർട്ടി ആസ്ഥാനത്ത് നടന്ന പാർട്ടി വക്താക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .
”എപ്പോഴെങ്കിലും ഞങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടാകുമോ എന്ന് സ്ത്രീകൾ ഞങ്ങളുടെ പ്രവർത്തകരോട് ചോദിച്ചിരുന്നു. നേരത്തെ പെൺമക്കളും സഹോദരിമാരുമെല്ലാം അരക്ഷിതരായിരുന്നു. ഒരു കാളവണ്ടി പടിഞ്ഞാറൻ യുപിയിലൂടെ പോയാൽ, കാളകൾക്കും പോത്തുകൾക്കും പോലും സുരക്ഷ അനുഭവപ്പെട്ടിരുന്നില്ല. പടിഞ്ഞാറൻ യുപിയിലായിരുന്നു ഈ പ്രശ്നം. കിഴക്കൻ യുപിയിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എല്ലായിടത്തും ഒരുപോലെയാണ്.
- Advertisement -
ഇന്ന് പോത്തുകളെയോ കാളകളെയോ സ്ത്രീകളെയോ ആർക്കെങ്കിലും ബലമായി തട്ടിക്കൊണ്ടുപോകാൻ കഴിയുമോ. ഇത് ഒരു വ്യത്യാസമല്ലേ. ഉത്തർപ്രദേശിന്റെ അസ്തിത്വം എന്തായിരുന്നു. എവിടെ കുഴികൾ തുടങ്ങിയാലും അത് യുപി ആയിരുന്നു. ഇരുട്ട് എവിടെയായിരുന്നാലും അത് യുപി ആയിരുന്നു. ഏതൊരു തെരുവുകളിൽ രാത്രി നടക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്ന് അതല്ല അവസ്ഥ” -അദ്ദേഹം പറഞ്ഞു.
- Advertisement -