കരുണാകരൻ പോയിട്ടും കോൺഗ്രസിനെ ഉയർത്താൻ കഴിഞ്ഞു; ആര് പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വിഡി സതീശൻ
തിരുവനന്തപുരം: ആര് പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്.
കോൺഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല. കെ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞെന്നും സതീശൻ തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.
- Advertisement -
അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. പാർട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനിൽകുമാറിന്റെ മറുപടിയെന്നും വിഡി സതീശൻ പറഞ്ഞു. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കും. ഡിസിസി പ്രസിഡന്റുമാർ പെട്ടി തൂക്കികളാളെന്ന് പറഞ്ഞാൻ നോക്കി നിൽക്കണോ എന്നും അദ്ദേഹം ചോദിച്ചു.
- Advertisement -