Ultimate magazine theme for WordPress.

പോത്തിനോട് കണ്ണില്ലാത്ത ക്രൂരത; ചെവികൾ അറുത്തുമാറ്റി, വയറ്റിൽ കത്തികുത്തിയിറക്കി

0

എടത്വ: ഒന്നരവയസ്സുള്ള പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരത. ചെവികൾ അറുത്തുമാറ്റുകയും വയറ്റിൽ കത്തി കുത്തിയിറക്കി പരിക്കേൽപ്പിച്ചതായും പരാതി. തകഴിയിലെ ചിറയകം വടക്കേമണ്ണട രാഹുൽ വളർത്തുന്ന പോത്തിനെയാണ് ആക്രമിച്ചത്. പുരയിടത്തിൽ കെട്ടിയിട്ട പോത്തിനെയാണ് ബുധനാഴ്ത രാത്രി ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.

രാഹുലിന്റെ വീടിന് സമീപത്തെ 60ൽ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് മാരകമായ പരിക്കേറ്റ പോത്തിനെ കണ്ടത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ കണ്ടെത്തിയത്. രക്തം വാർന്നതിനാൽ പോത്ത് അവശനിലയിലായിരുന്നു.

- Advertisement -

പഞ്ചായത്ത് അംഗം ബെൻസൻ ജോസഫിന്റെ നേതൃത്വത്തിൽ പോത്തിനെ മൃഗാശുപത്രിയിൽ എത്തിച്ചു. ജീവനക്കാർ പോത്തിന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. നാൽക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.