ഷാർജ: ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. യുഎഇ എഡിഷനിലെ ആദ്യ കളിയിൽ സിഎസ്‌കെ ജയം നേടിയപ്പോൾ ആർസിബി കെകെആറിനെതിരെ നാണംകെട്ട തോൽവിയുമായാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.
നിലവിൽ സിഎസ്‌കെ പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തും ആർസിബി മൂന്നാംസ്ഥാനത്തുമാണ്. എട്ടു മൽസരങ്ങളിൽ നിന്നും ആറു ജയവും രണ്ടു തോൽവിയുമടക്കം 12 പോയിന്റാണ് സിഎസ്‌കെയുടെ അക്കൗണ്ടിലുള്ളത്. ആർസിബിയെ തോൽപ്പിക്കാനായാൽ അവർക്കു പോയിന്റ് പട്ടികയിൽ വീണ്ടും തലപ്പത്തേക്കു വരാം. ആർസിബിയുടെ ക്യാപ്റ്റൻസി ഈ സീസണിന് ശേഷം ഒഴിയുമെന്ന പ്രഖ്യാപനം നടത്തിയ കോഹ്ലിക്ക് പക്ഷെ ഇത് അഭിമാനപോരാട്ടമാണ്.
- Advertisement -
കണക്കുകളെടുത്താൽ ആർസിബിക്കെതിരേ സിഎസ്‌കെയ്ക്കു വ്യക്തമായ മേൽക്കൈയുണ്ട്. 17 മൽസരങ്ങളിൽ സിഎസ്‌കെ വിജയിച്ചപ്പോൾ ഒമ്ബതെണ്ണത്തിലാണ് ആർസിബിക്കു ജയിക്കാനായത്. അവസാനത്തെ 11 മൽസരങ്ങളിൽ ഒമ്ബതിലും കോലിപ്പടയെ ധോണിയും സംഘവും തോൽപ്പിച്ചിരിന്നു.
- Advertisement -