Ultimate magazine theme for WordPress.

‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്ന ക്രിസ്ത്യൻ സഭ, അവർക്ക് ഫണ്ട് നൽകുന്നത് ഇവർ’ -മാത്യു സാമുവൽ

0

തിരുവനന്തപുരം: ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്നത് ഏറ്റവും കൂടുതൽ ക്രിസ്ത്യൻ സഭ ആണെന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. എന്നാൽ അത് കത്തോലിക്കാ സഭ അല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

- Advertisement -

കേരളത്തിൽ വലിയ ചർച്ച നടക്കുകയാണ് മതപരിവർത്തനം,
ഇതുമായി ബന്ധപ്പെട്ട് ഞാൻ ഒരു ഇന്റർനാഷണൽ ഏജൻസിക്ക് വേണ്ടി ജോലി എടുത്തതാണ്, ഒരു ഏകദേശ കണക്ക് മൂന്നുവർഷം മുമ്ബ് വരെയുള്ള സംഗതികൾ അറിയാം…!
എന്നാൽ ഈ വിഷയം ഏറ്റവും കൂടുതൽ വാചകം അടിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് കേരളത്തിലാണ്, ഈ നടക്കുന്ന ചർച്ചയിൽ ഡാറ്റകൾ ഇല്ലാതെയാണ് നടക്കുന്നത് അതാണ് വലിയ തമാശ, പറയുന്നത് അടിസ്ഥാനമില്ലാത്ത വസ്തുതകൾ…!

ഞാൻ ഇപ്പോൾ ഡൽഹിയിൽ ആണ് നാട്ടിൽ തിരികെ വന്ന ശേഷം ഞാനെടുത്ത ഡേറ്റകൾ ഉൾപ്പെടെ ഒരു വ്യക്തമായ വീഡിയോ പ്രദർശിപ്പിക്കാം…!
ഒരുകാര്യം വ്യക്തമായി പറയുന്നു ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 17 ശതമാനത്തിന് മുകളിലാണ്, ഇതിന് കാരണം കാത്തലിക് അല്ല…!
പ്രൊട്ടസ്റ്റന്റ് പെന്തക്കോസ്തൽ വിഭാഗം നിങ്ങൾ എന്താണ് അവരെ ഉദ്ദേശിക്കുന്നത് അതിലും വളരെ വളരെ മുൻപിലാണ് കാര്യങ്ങൾ, അവർ വളരെ വളരെ അഗ്രസീവ് ആണ്…! അവർ ഇതൊന്നും പുറത്തു കാണിക്കുവാനും തയ്യാറല്ല..!

പലരും പറയുന്നത് അമേരിക്കയാണ് ഏറ്റവും കൂടുതൽ മതം മാറ്റത്തിന് പണം കൊടുക്കുന്നത്…! അതും തെറ്റ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം വരുന്നത് സൗത്ത് കൊറിയയിൽ നിന്നാണ്…! ഇതേ സൗത്ത് കൊറിയൻ സുവിശേഷകർ പാക്കിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും പ്രവർത്തിക്കുന്നുണ്ട്…!
ഹിന്ദു രാജ്യം എന്നറിയപ്പെടുന്ന നേപ്പാൾ ഒരു പത്ത് വർഷം കഴിഞ്ഞാൽ 70 ശതമാനം ക്രിസ്ത്യാനികളായി…

ഈ അടുത്ത സമയത്ത് കർണാടക മന്ത്രിയുടെ വിലാപം നിങ്ങൾ കേട്ടുകാണും . ഇതുപോലെ പലയിടത്തും മാസ്സീവ് കൺവേർഷൻ
നടന്നിരിക്കുന്നത്…! പഞ്ചാബ് സംസ്ഥാനത്ത് മൂന്നിൽ പരം ജില്ലകളിൽ പെന്തക്കോസ്ത് വിശ്വാസികൾ 40 ശതമാനത്തിനു മുകളിലാണ്, തലേക്കെട്ടും, താടിയും ഒക്കെയുള്ള നൂറുകണക്കിന് സർദാർ പാസ്റ്റർമാരെ നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ പരിചയപ്പെടുത്തിത്തരാം .

അതേപോലെ ഇന്ത്യയുടെ ട്രൈബൽ ബെൽറ്റുകൾ അതായത് ദണ്ഡകാരണ്യ റീജിയൻ വെറുതെ സൺഡേ പോയി ഒന്ന് അന്വേഷിച്ചു നോക്കൂ, നിങ്ങൾക്ക് നൂറുകണക്കിന് ഹൗസ് ചർച്ചുകൾ കാണാം… അവിടെ കുരിശും കൊടിയും ഒന്നുമില്ല എല്ലാവരുടെ കയ്യിലും ബൈബിൾ ഉണ്ട്…! വെറുതെ നടക്കുമ്‌ബോൾ ചില വീടുകളിൽ നിന്നും കൈകൊട്ടി യുള്ള പ്രാർത്ഥനയും പാട്ടുകളും കേൾക്കാം .
മലയാള പത്രങ്ങൾ പറയുന്നു ഏഷ്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കൂടുന്ന സുവിശേഷ പ്രസംഗം മാരാമൺ എന്ന് പറയുന്ന സ്ഥലത്താണ്… അത് ഏറ്റവും വലിയ തെറ്റായ ഇൻഫർമേഷൻ

സൗത്ത് ഗുജറാത്തിൽ ഇതും ട്രൈബൽ മേഖലയാണ് നവംബർ ഡിസംബർ ജനുവരി ഫെബ്രുവരി ഇവിടെയുള്ള കൺവെൻഷൻ സമയം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അഞ്ചും ആറും ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുന്നത് രണ്ടും മൂന്നും ലക്ഷം ജനങ്ങളാണ്, മലയാളികളായ ചില പാസ്റ്റർമാർ അവിടെ പോയി പ്രസംഗിക്കാറുണ്ട് ഇതിലും വേണമെങ്കിൽ ഞാൻ തെളിവ് തരാം, ഇവിടെയാണ് ഘർവാപസി നടന്ന് പൊളിഞ്ഞു പോയത്…!
ഇനി ഒറീസ ദളിത്, ആദിവാസി പോപ്പുലേഷൻ 90% ക്രൈസ്തവ വിശ്വാസികൾ ആയി വെറുതെ പോയി ഒന്ന് അന്വേഷിച്ചു നോക്കൂ അപ്പോൾ കാര്യങ്ങൾ പിടികിട്ടും…!

തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്തു നോക്കുക വെറുതെ ആൾക്കാരോട് സംസാരിക്കാൻ അവരുടെ പേര് വിവരങ്ങൾ മറ്റുള്ള കാര്യങ്ങൾ തമിഴ്‌നാട്ടിൽ 20 ശതമാനത്തിനു മുകളിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് നിലവിലുണ്ട്… മോഹൻ ലാസർ അദ്ദേഹം തൃഷണപള്ളിയിൽ നടത്തുന്ന കൺവെൻഷൻ നാല് മുതൽ അഞ്ചു ലക്ഷം പേരാണ് പങ്കെടുക്കുന്നത്, ഇതും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്… ആന്ധ്രയിലും ഇതേ സ്ഥിതി..! ഹൗസ് ചർച്ചകളുടെ ബഹളമാണ്…
ഇത്രയും കൺവേർഷൻ നടക്കുവാൻ ഉണ്ടായ കാരണം പരമപ്രധാനം ഇന്ത്യയിൽ നിലനിൽക്കുന്ന കാസ്റ്റ് ഡിസ്‌ക്രിമിനേഷൻ…! ഒരു വില്ലേജ് ഉൾപ്പെടെ ഒരു സുപ്രഭാതത്തിൽ അങ്ങോട്ട് പോകും,

നോർത്തിന്ത്യയിൽ പലപ്പോഴും പാസ്റ്റർമാരെ അറ്റാക്ക് ചെയ്യുവാൻ ഉണ്ടായ കാരണങ്ങൾ ലോക്കൽ ആർഎസ്എസ് ബിജെപി നേതാക്കളുടെ അടുത്ത ബന്ധുക്കൾ ക്രിസ്ത്യാനികൾ ആകുന്നു അതാണ് കാരണം .
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളികളായ അച്ചായന്മാർ സ്‌പോൺസർ ചെയ്തിരിക്കുന്ന പല വില്ലേജുകളും എനിക്ക് നേരിട്ട് അറിയാം അവർ ഒന്നോ രണ്ടോ വർഷം കൂടുമ്‌ബോൾ ഈ വില്ലേജിൽ അവരുടെ കുടുംബവുമായി വന്ന് താമസിക്കാറുണ്ട്…!

ഇനി പരമപ്രധാനമായ ഒരു കാര്യം കേട്ടുകൊള്ളുക ഈ ചെറുതും വലുതുമായ ഹൗസ് ചർച്ചുകൾ ഇതിനകത്ത് അത്യാധുനിക പിയാനോ ഗിറ്റാർ, ഡ്രം ഇതെല്ലാം ഉണ്ട് ഇതെല്ലാം വെച്ചാണ് ഇവർ പാട്ടുപാടുന്നത്…!
ഇത്രയും എഴുതിയത് മലയാളികളായ പലർക്കും മനസ്സിലാക്കാൻ വേണ്ടിയാണ്…! കോണകം പോലെയുള്ള സംസ്ഥാനത്തിന് ഇരുന്ന് 135 കോടി ജനങ്ങളെ വിധിക്കരുത് . അതുമാത്രമേ പറയുവാനുള്ളൂ…!

- Advertisement -

Leave A Reply

Your email address will not be published.