Ultimate magazine theme for WordPress.

കോവിഡിന് ഹോമിയോ ചികിത്സ, കോടതിയുടെ ഇടപെടൽ ഫലം കണ്ടു: ഒടുവിൽ സമ്മതം മൂളി സംസ്ഥാന സർക്കാർ

0

തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ഇനി ഹോമിയോപ്പതി വിഭാഗത്തിനും അനുമതി നൽകി സംസ്ഥാന സർക്കാർ. പ്രതിരോധ മരുന്നുകൾ നൽകാമെന്നതല്ലാതെ ചികിത്സിയ്ക്കാൻ ഹോമിയോപ്പതിയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. കോടതി നിർദേശാനുസരണമാണ് ആയുഷ് മന്ത്രാലയത്തിന്റെ നിർദേശാനുസരണമുള്ള ചികിത്സക്ക് സംസ്ഥാന ആയുഷ് വകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ മാർച്ച് ആറിനാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ‘ആഴ്‌സെനിക ആൽബം’ എന്ന മരുന്ന് വിതരണം ചെയ്യാൻ ആയുഷ് മന്ത്രാലയം ഹോമിയോപ്പതിയ്ക്ക് നിർദേശം നൽകിയത്. മാർച്ചിലായിരുന്നു സംസ്ഥാന സർക്കാർ ഇത് നടപ്പിലാക്കിയത്.

- Advertisement -

പുതിയ ഉത്തരവ് വന്നതോടെ പ്രതിരോധ മരുന്നിൽ നിന്ന് കിടത്തി ചികിത്സയെന്ന വലിയ ഉത്തരവാദിത്തലിലേക്കാണ് ഹോമിയോപ്പതി വിഭാഗം ചെന്നെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 1070 ഹോമിയോ ഡിസ്‌പെൻസറികളിലും കിടത്തിച്ചികിത്സയുള്ള 34 ഹോമിയോ ആശുപത്രികളിലും കോവിഡ് ചികിത്സ ലഭ്യമാകും.

കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡ് ഹോമിയോ ചികിത്സക്ക് നേരത്തേ തന്നെ അനുമതി നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നില്ല. കിടത്തി ചികിത്സ ഇത്രത്തോളം വൈകിയതും സംസ്ഥാന സർക്കാരിന്റെ കാര്യമായ ഇടപെടൽ വിഷയത്തിന് ലഭിക്കാത്തത് തന്നെയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.