കന്യകയാണോ എന്നു ചോദിച്ചയാൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നടി ആതിര മാധവ്. ആരാധകരുടെ ചോദ്യങ്ങൾക്ക് സമൂഹമാധ്യമത്തിലൂടെ മറുപടി നൽകുമ്പോഴാണ് കന്യകയാണോ എന്ന് ഒരാൾ ചോദിച്ചത്. വീട്ടിലുള്ളവരോട് ചോദിക്കാൻ മറുപടി നൽകിയ ആതിര, ഇത്തരക്കാർക്ക് എങ്ങനെ മറുപടി നൽകണമെന്നാണു നിങ്ങൾ കരുതുന്നതെന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു.
‘ഇതു കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്തു സുഖമാണു കിട്ടുന്നത് ? ദയവായി നിങ്ങളുടെ വീട്ടുകാരോട് ചോദിക്കൂ.
- Advertisement -
സുഹൃത്തുക്കളെ, ഇത്തരം വഷളന്മർക്ക് എങ്ങനെയാണ് മറുപടി നൽകേണ്ടതെന്ന് പറയാമോ ?” ചോദ്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച് മറുപടിയായി ആതിര കുറിച്ചു. ഭർത്താവ് രാജീവ് മേനോനെ ടാഗ് ചെയ്ത് ‘നിങ്ങൾ ഇതു കണ്ടോ’ എന്നും ചോദിച്ചിട്ടുണ്ട്.
കുടുംബവിളക്ക് സീരിയലിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര മാധവ് പ്രശസ്തയാകുന്നത്.
- Advertisement -