Ultimate magazine theme for WordPress.

വിഎം സുധീരൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ചു

0

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് മുൻ അധ്യക്ഷൻ വിഎം സുധീരൻ രാജിവച്ചു. കെപിസിസി പുനഃസംഘടനയിലെ വീതംവയ്പിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണു വിവരം. രാജിക്കത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇന്നലെ രാത്രി കൈമാറി.

രാജി സംബന്ധിച്ച കാരണം വിഎം സുധീരൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ കടുത്ത പുനഃസംഘടനയുമായി ബന്ധപ്പെട്ട അകടുത്ത അതൃപ്തിയെത്തുടർന്നാണ് രാജിയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.

- Advertisement -

പാർട്ടിയിലെ മാറ്റങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടായില്ലെന്നാണു സുധീരന്റെ പ്രധാന വിമർശം. പുനഃസംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും അദ്ദേഹം വിമർശനമുന്നയിക്കുന്നു. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നാണു സുധീരൻ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സുധീരൻ ഉൾപ്പടെയുള്ള നേതാക്കൾ മാറിനിൽക്കേണ്ടി വരുമെന്ന ചർച്ചകൾ ഉയർന്നിരുന്നു.

പുനഃസംഘടനയെ ചൊല്ലിയുള്ള കോൺഗ്രസിലെ പൊട്ടിത്തെറി സുധീരന്റെ രാജിയോടെ പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. പുനഃസംഘടനാ വിഷയത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറിമാരായ കെപി അനിൽ കുമാർ, ജി രതികുമാർ, സെക്രട്ടറിയായിരുന്ന പിഎസ് പ്രശാന്ത്, പാലക്കാട്ടെ പ്രമുഖനേതാവായ എവി ഗോപിനാഥ് എന്നിവർ കോൺഗ്രസ് വിട്ടിരുന്നു. ആദ്യം മൂന്നു നേതാക്കളും സിപിഎമ്മിൽ ചേർന്നു കഴിഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.