Ultimate magazine theme for WordPress.

ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; മീൻപിടിത്തത്തിന് പോകരുതെന്ന് നിർദേശം

0

ന്യൂഡൽഹി: ആന്ധ്രപ്രദേശിന്റെ വടക്കൻ തീരദേശ ജില്ലകളിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും ചുഴലിക്കാറ്റുണ്ടാവുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമാവുമെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ചുഴലിക്കാറ്റിന് സമാനമായ കാറ്റ് രണ്ട് ദിവസത്തേക്ക് തുടരും. ഞായറാഴ്ചയോടെ കാറ്റ് മണിക്കൂറിൽ 55 കിലോ മീറ്റർ വേഗം കൈവരിക്കുമെന്നും തിങ്കളാഴ്ചയോടെ ഇതിന്റെ പ്രഭാവം കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.

- Advertisement -

ഇതുമൂലം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. ഛത്തീസ്ഗഢിലും തെലങ്കാനയിലും മഴയുണ്ടാകും. തൊഴിലാളികൾ മീൻപിടിത്തിന് പോകരുതെന്നും കടലിലുള്ളവർ ശനിയാഴ്ചയോടെ തീരത്ത് തിരിച്ചെത്തണമെന്നും നിർദേശം നൽകി.

- Advertisement -

Leave A Reply