Ultimate magazine theme for WordPress.

മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ ഉയർത്തി; പമ്പയിൽ ജലനിരപ്പ് രണ്ടു മീറ്റർ വരെ ഉയർന്നേക്കും ; ജാഗ്രതാ നിർദേശം

0

 

 

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. മൂന്ന് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇതേത്തുടർന്ന് പമ്പയിൽ ജലനിരപ്പ് രണ്ടു മീറ്റർ വരെ ഉയരാനിടയുണ്ട്. നദീ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

- Advertisement -

അപ്പർ കുട്ടനാട്ടിലും മറ്റ് പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ‘ഗുലാബ് ‘ ചുഴലിക്കാറ്റ് കരയിൽ കയറിയ ശേഷം ശക്തിപ്പെട്ട മഴ ഇന്നും കൂടി തുടരും. ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതിനാൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയുടെ ശക്തി കൂടുകയും തെക്കൻ കേരളത്തിൽ മഴയുടെ ശക്തി രാത്രിയെ അപേക്ഷിച്ച് പതുക്കെ കുറയാനും സാധ്യതയുണ്ട്.

40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക. കഴിഞ്ഞ 24 മണിക്കൂറിൽ മണ്ണീറ 19 സെ.മീ, കരിപ്പാൻ തോട് 18 സെ.മീ, നീരാമകുളം 17 സെ.മീ , പത്തനംതിട്ട 15 സെ.മീ, മൂഴിയാർ, സീതത്തോട് 12 സെ.മീ, കോന്നി 11 സെ.മീ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

 

 

- Advertisement -

Leave A Reply

Your email address will not be published.