Ultimate magazine theme for WordPress.

നോക്കിനിൽക്കേ വളരും, ഒന്നരവർഷംകൊണ്ട് മുടക്കുമുതലിന്റെ മൂന്നുമടങ്ങ് ലാഭം; ഇത് പോത്ത് വിപ്ലവം

0

കാർഷികവിളകളുടെ വിലത്തകർച്ചയിൽ കർഷകർക്ക് കൈത്താങ്ങായി വീണ്ടുമൊരു പോത്തുവളർത്തുകാലം. 600 പോത്തിൻകുട്ടികളെ കർഷകർക്ക് നൽകിയ കർഷകക്കൂട്ടായ്മ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പിൽ. എലിക്കുളം പഞ്ചായത്തിലെ കർഷകസംഘം പ്രവർത്തകരുടെയും കർഷകരുടെയും കൂട്ടായ്മയായ ഫാർമേഴ്‌സ് ഇൻഫർമേഷൻ ആൻഡ് കോ-ഓർഡിനേഷൻ ഫോർ എക്സിസ്റ്റൻസ് (ഫെയ്‌സ്) ആണ് ഇത്തവണ മുറ-ജഫ്രാബാദി സങ്കരയിനം പോത്തിൻകുട്ടികളെ കർഷകർക്കായി എത്തിക്കുന്നത്. ആന്ധ്രയിൽനിന്നുള്ള ഇനമാണിത്.

കിലോഗ്രാമിന് 130 രൂപ നിരക്കിലാണ് പോത്തിൻകിടാങ്ങളെ കർഷകർക്ക് നൽകുന്നത്. ശരാശരി നൂറുകിലോഗ്രാമാണ് പോത്തിൻകുട്ടിയുടെ തൂക്കം. 13,000 മുതൽ 15,000 രൂപവരെ മുതൽ മുടക്കണം. രണ്ടുവർഷംകൊണ്ട്, വളർച്ചയെത്തിയ പോത്തുകളെ 60,000 രൂപയ്ക്ക് വിൽക്കാനാകുമെന്നാണ് മുൻ അനുഭവം.

- Advertisement -

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കർഷകർ കൂരാലിയിൽനിന്ന് മുൻപ് പോത്തിൻകിടാങ്ങളെ വാങ്ങി. മുടക്കുമുതലിന്റെ മൂന്നുമടങ്ങെങ്കിലും ലാഭം ഒന്നരവർഷംകൊണ്ട് കിട്ടുമെന്ന് കർഷകർ പറയുന്നു. 100 കിലോഗ്രാം തൂക്കമുള്ള കിടാവിനെ വളർത്തിയാൽ പൂർണവളർച്ചയെത്തുമ്പോൾ 400-500 കിലോഗ്രാം തൂക്കംവരെയുണ്ടാകാമെന്നാണ് ഇവരുടെ അനുഭവം.

- Advertisement -

Leave A Reply

Your email address will not be published.