ചുണ്ടിൻറെ ഭംഗി കൂട്ടാൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ് സ്ത്രീകൾ. വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചും ചുണ്ടിന് ചേരുന്നതുമായ നിറങ്ങൾ ഉള്ളതുമായ ലിപ്സ്റ്റിക്കുകളാണ് പലപ്പോളും നമ്മൾ തെരഞ്ഞെടുക്കാറ്. എന്നാൽ,ലിപ്സ്റ്റിക്കിലെ പല വസ്തുക്കളും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയാണ്.
ഫോർമാൽഡിഹൈഡ്, പരാബെൻ എന്നീ രാസവസ്തുക്കളാണ് ലിപ്സ്റ്റിക്കിനെ കൂടുതൽ നാൾ കേടുകൂടാതിരിക്കാൻ സഹായിക്കുന്നത്. ചില ലിപ്സ്റ്റിക്കുകളിൽ തിളക്കത്തിനായി ചേർക്കുന്ന മെർക്കുറിയും അപകടം ചെയ്യും.
- Advertisement -
ലിപ്സ്റ്റിക്കിൽ നോക്കി നല്ലത് നോക്കി തിരഞ്ഞെടുക്കുക പലപ്പോഴും പ്രയാസമായിരിക്കും. കാരണം ഉല്പന്നത്തിലെ ഏതെങ്കിലും പ്രത്യേക രാസവസ്തുവാകാം ഓരോരുത്തരിലും അലർജിയുണ്ടാക്കുന്നത്. അതുകൊണ്ട് ലിപ്സ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും അത് വയറ്റിൽ എത്താതെ ശ്രദ്ധിക്കുകയുമാണ് വേണ്ടത്.
ചില ലിപ്സ്റ്റിക് ഉപയോഗിക്കുമ്‌ബോൾ ചിലർക്ക് ചുണ്ടിൽ നിറ വ്യത്യാസം ഉണ്ടാകാം. വെള്ളയോ കറുപ്പോ പുള്ളികളായാകും അവ കാണുക. മറ്റുചിലർക്ക് ചുണ്ടുകൾ വരണ്ട് പൊട്ടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ആ ലിപ്സ്റ്റിക്കിന്റെ ഉപയോഗം നിർത്തണം. ആവശ്യമെങ്കിൽ ഡെർമറ്റോളജിസ്റ്റിനേയും കാണാം.
സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ ഈയം അടങ്ങിയിട്ടില്ലാത്ത ലിപ്സ്റ്റിക് നോക്കി വാങ്ങണം. എന്നാൽ നോ ലെഡ് എന്ന പേരിൽ എത്തുന്ന ലിപ്സ്റ്റിക്കിൽ ഈയം ഇല്ല എന്ന് ഉറപ്പ് വരുത്താൻ കഴിയില്ല. അതിനാൽ ജൈവ ലിപ്സ്റ്റിക്കുകളിലേക്ക് ചുവട് മാറുന്നത് നല്ലതായിരിക്കും. വാങ്ങുന്നതിന് മുമ്ബ് ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങളിലും ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്. ബീ വാക്‌സ്, കൊക്കോവ ബട്ടർ, ബീറ്റ്‌റൂട്ട് പൗഡർ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ലിപ്സ്റ്റിക് വിപണിയിൽ ലഭ്യമാണ്.
- Advertisement -