മംഗളുരുവിൽ വീണ്ടും ഹിന്ദുത്വ ഗുണ്ടായിസം; മുസ്ലിം സഹപാഠികൾക്കൊപ്പം പോയ എംബിബിഎസ് വിദ്യാർഥിനികളെ തടഞ്ഞ് അപമാനിച്ചു
മംഗളുരു: അഹിന്ദുക്കളായ സഹപാഠികൾക്കൊപ്പം യാത്ര ചെയ്തതിന് എംബിബിഎസ് വിദ്യാർഥിനികളെ ഹിന്ദുത്വർ അപമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബജ്രംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബജ്രംഗ്ദൾ ജില്ലാ പ്രമുഖ് പ്രീതം ഷെട്ടി, ബജ്രംഗ്ദൾ പ്രവർത്തകരായ അർഷിത്, ശ്രീനിവാസ്, രാകേഷ് , അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. മംഗളുരു കെ എസ് ഹെഗ്ഡെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളെയാണ് ഇവർ അപമാനിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഉഡുപ്പിയിലെ മാൽപെ ബീച്ച് സന്ദർശിച്ച് മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ബജ്രംഗ്ദൾ പ്രവർത്തകരുടെ അതിക്രമം. സുറത്കൽ ടോൾ ഗേറ്റിന് സമീപത്ത് വച്ച് വിദ്യാർത്ഥികളുടെ കാർ ഇവർ തടയുകയായിരുന്നു. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്കൊപ്പം സഞ്ചരിച്ചതിന് സംഘത്തിലെ വനിതാ വിദ്യാർത്ഥികളെ ഇവർ അക്രമിക്കാൻ ശ്രമിക്കുകയും അപമാനിക്കുകയുമായിരുന്നു. ടോൾ ഗേറ്റിന് സമീപമുണ്ടായിരുന്ന ട്രാഫിക് പൊലീസ് തക്ക സമയത്ത് ഇടപെട്ടതിനെ തുടർന്ന് കൂടുതൽ അക്രമങ്ങൾ നടന്നില്ല.
- Advertisement -
അനധികൃതമായി തടഞ്ഞുവച്ചതിനും സദാചാര പൊലീസിനും അക്രമത്തിനുമാണ് ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ കേസെടുത്തത്.മംഗളുരുവിൽ സമാന തരത്തിൽ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ സംഭവമാണ് ഇത്.
- Advertisement -