Ultimate magazine theme for WordPress.

മോൺസൻ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിക്കാൻ ആലോചന; മോൺസണെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതു പ്രവാസി മലയാളി വനിത

0

തിരുവനന്തപുരം: മോൺസൻ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിക്കാൻ ആലോചന. തട്ടിപ്പിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ പ്രത്യേക സംഘം രൂപവത്കരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് ഇന്നലെ പൊലീസ് ആസ്ഥാനത്തു ചർച്ചകൾ നടന്നു.

അതിനിടെ, മോൺസണെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതു പ്രവാസി മലയാളി വനിതയാണെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോൻസൻ തട്ടിപ്പുകാരനാണെന്ന കാര്യം അറിഞ്ഞുകൊണ്ടാണോ ഇവർ ഒപ്പം നിന്നതെന്ന കാര്യം വ്യക്തമല്ല. മോൻസന്റെ തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ചതോടെ ഇവർ സൗഹൃദം ഉപേക്ഷിച്ചെന്നും പരാതിക്കാർക്ക് ഒപ്പം നിന്നെന്നുമാണ് ഇതുവരെയുള്ള സൂചനകൾ.

- Advertisement -

ക്രൈംബ്രാഞ്ച്നു ലഭിച്ച പരാതികളിൽ ഈ സ്ത്രീയെക്കുറിച്ച് പരാതിക്കാരുടെ ഭാഗത്തോ സാക്ഷിയായിട്ടോ ആണ് സൂചിപ്പിക്കുന്നത്. എങ്കിലും ഇവരുടെ മറ്റു വിവരങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ പൊലീസ് ആസ്ഥാനത്ത് വന്നിട്ടുള്ള ഇവർക്ക് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണു സൂചന. പുരാവസ്തു വിറ്റ വകയിൽ വൻ തുക തന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് മോൻസൻ ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഇല്ലാത്ത പട്ടേലിന്റെ പേരു പറഞ്ഞെന്നു അന്വേഷം ഉദ്യോഗസ്ഥർ പറയുന്നു. ഡൽഹിയിലെ അക്കൗണ്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാൻ തനിക്കുവേണ്ടി ഇടപെടുന്നതു ബിസിനസുകാരനായ പട്ടേലാണെന്നാണ് മോൻസൻ പരാതിക്കാരെ ധരിപ്പിച്ചത്.

‘ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കാൻ പണം മുടക്കിയതു മുഴുവൻ പട്ടേലാണ്. 1.75 ലക്ഷം രൂപ ദിവസ വാടകയുള്ള ഡൽഹിയിലെ നക്ഷത്രഹോട്ടലിലാണ് 3 വർഷമായി പട്ടേലിന്റെ താമസം. പണം കണ്ടു മടുത്തയാളാണ്.’ ഇങ്ങനെയൊക്കെയാണ് പട്ടേലിനെക്കുറിച്ച് മോൻസൻ ഇപ്പോൾ പരാതി നൽകിയവരോടു പറഞ്ഞത്.

പട്ടേൽ ഏതു നാട്ടുകാരൻ ആണെന്നൊന്നും ആർക്കും അറിയില്ല. ഇങ്ങനെയൊരു പട്ടേലിനെ ആരും കണ്ടിട്ടുമില്ല. പരാതിക്കാരനായ യാക്കൂബ് ഒരുതവണ നിർബന്ധം പിടിച്ചപ്പോൾ ഫോണിൽ ചിത്രം കാണിച്ചുകൊടുത്തു. പരാതിക്കാർ അവിശ്വാസം പ്രകടിപ്പിക്കുമ്‌ബോഴെല്ലാം ഓരോ ഉന്നതരുടെ പേരുകൾ മോൻസൻ എടുത്തുപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

- Advertisement -

Leave A Reply

Your email address will not be published.