Ultimate magazine theme for WordPress.

ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ; വാക്‌സിൻ നൽകുക മൂന്നു ഡോസായി

0

തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ. ഒരു വയസിൽ താഴെയുളള കുട്ടികൾക്ക് മൂന്നു ഡോസായിട്ടായിരിക്കും വാക്‌സിൻ നൽകുക.

കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്‌സിൻ നൽകും.

- Advertisement -

ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ തടയാനാണ് ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത്. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി 2017 മുതൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വാക്‌സിൻ വിതരണം ചെയ്യുന്നു.

- Advertisement -

Leave A Reply

Your email address will not be published.